സ്വർണവില താഴേക്ക്

Estimated read time 0 min read

താഴേക്കിറങ്ങി സ്വർണം; ഇന്ന് ഒരു പവന് നൽകേണ്ടത്

ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും പ്രതീക്ഷകൾ വാനോളം ഉയർത്തി സ്വർണവില താഴേക്ക്. സമീപകാലത്ത് റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവില ഇന്ന് 840 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണത്തിന് 91,280 രൂപയായി, ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇന്ന് 11,410 രൂപയാണ് നൽകേണ്ടത്. ഒക്ടോബർ 21നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്ക് കേരളം സാക്ഷ്യം വഹിച്ചത്. ഒരു പവന് 97,360 രൂപയായിരുന്നു വില.

+ There are no comments

Add yours