വെള്ളിക്കുളങ്ങര കുട്ടികൾക്ക് മറ്റും വിൽപ്പന നടത്താനായി സൂക്ഷിച്ച  കഞ്ചാവുമായി പ്രതി പിടിയിൽ

Estimated read time 1 min read

*കുട്ടികൾക്ക് മറ്റും വിൽപ്പന നടത്താനായി സൂക്ഷിച്ച 5 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ പ്രതിയെ ജയിലിലാക്കി*

വെള്ളിക്കുളങ്ങര :  23.10.2025 തിയ്യതി രാത്രി 08.10 മണിയോടെ ചുങ്കാൽ കനാൽപാലത്തിനു സമീപം ഇത്തുപ്പാടത്ത് വച്ച്  നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 5 ഗ്രാം ഗഞ്ചാവ് കുട്ടികൾക്കും മറ്റു  വിൽപ്പന നടത്തുന്നതിനായി കൈവശം സുക്ഷിച്ച് വച്ച കുറ്റത്തിന് മറ്റത്തൂർ ഇത്തുപ്പാടം സ്വദേശി ചേലൂക്കാരൻ വീട്ടിൽ ബിനീഷ് 32 വയസ്സ് എന്നയാളെയാണ്  തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ (Juvenile Justice Act, 2015) വകുപ്പുകളും മയക്കുമരുന്നുകളുടെ ഉത്പാദനം, കൈവശം വയ്ക്കൽ, വിൽപ്പന, വാങ്ങൽ, ഗതാഗതം, ഉപഭോഗം എന്നിവ നിയന്ത്രിക്കുകയും തടയുകയും ചെയ്യുന്നതിനായി രൂപീകരിച്ച NDPS  (നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ്, 1985)  നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം ബഹു. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തതിൽ 14 ദിവസത്തേക്ക് ഇരിങ്ങാലക്കുട സബ് ജയിലിൽ ആക്കി.

ബിനീഷ് 2024 ൽ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ കേസിലും കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും പ്രതിയാണ്.
വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കൃഷ്ണൻ കെ, എസ് ഐ അജൽ കെ, എ എസ് ഐ സതീഷ്, സി പി ഒ അഖിൽ,  ഡ്രൈവർ എസ് സി പി ഒ വിബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


+ There are no comments

Add yours