രാജ്യത്ത് ആദ്യമായി കൊതുകിനെ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി കൊതുകിനെ കണ്ടെത്തി ആശങ്കയിലായിരിക്കുകയാണ് യൂറോപ്യൻ രാജ്യമായ ഐസ്‌ലൻഡ്. ഇതുവരെ ഐസ്ലൻഡിലും അന്റ്റാർട്ടിക്കയിലും കൊതുകിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാൽ ആഗോള താപനം കാരണം ചൂട് കൂടിയതും ഹിമപാളികൾ തകരാൻ തുടങ്ങിയതുമാണ് കൊതുകിനെ രാജ്യത്തേക്ക് എത്തിച്ചത്. ചതുപ്പ് നിലങ്ങളും കുളങ്ങളും ഏറെയുള്ള ഐസ്ലൻഡിൽ കൊതുകുകൾ വളരെയധികം പെരുകാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.



+ There are no comments
Add yours