*നഗരസഭ യു.ഡി.എഫ് ഭരണത്തിനെതിരായ കുറ്റപത്രം സമർപ്പിച്ചു.*
ഇരിങ്ങാലക്കുട > കാൽനൂറ്റാണ്ട് കാലമായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ച് വികസന മുരടിപ്പും,ദുർഭരണവും, കെടുകാര്യസ്ഥതയും മാത്രം ജനങ്ങൾക്ക് സമ്മാനിച്ച യു.ഡി.എഫ്.ഭരണ സമിതിക്കെതിരെ എൽ.ഡി.എഫ് തയ്യാറാക്കിയ കുറ്റപത്ര സമർപ്പണവും,ജനകീയ കുറ്റവിചാരണയും സംഘടിപ്പിച്ചു.
ഠാണാ ബി.എസ്.എൻ ഓഫീസ് പരിസരത്ത് നടത്തിയ പരിപാടി സി.പി.ഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്.പ്രസാദ് അദ്ധ്യക്ഷനായി.
സി.പി.ഐ(എം) ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്,സി.പി.ഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി അഡ്വ.പി.ജെ.ജോബി,
സി.പി.ഐ(എം)ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ,
കേരള കോൺഗ്രസ്സ്(എം) മണ്ഡലം പ്രസിഡണ്ട് ടി.കെ.വർഗ്ഗീസ്,ജെ.ഡി.യു മണ്ഡലം പ്രസിഡണ്ട് രാജു പാലത്തിങ്കൽ,ആർ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് എ.ടി.വർഗ്ഗീസ്,
ഐ.എൻ.എൽ മണ്ഡലം പ്രസിഡണ്ട് റഷീദ് കാട്ടൂർ,നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.കെ.ആർ.വിജയ,ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് ആർ.എൽ.ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.ഡോ.കെ.പി.ജോർജ്ജ് സ്വാഗതവും,എം.വി.വിൽസൻ നന്ദിയും പറഞ്ഞു.



+ There are no comments
Add yours