കാഴ്ചയില്ലെന്ന് അഭിനയിച്ച് ഭിക്ഷാടനം.. രാത്രിയിൽ…. ഒടുവിൽ….

Estimated read time 0 min read

കാഴ്ചയില്ലെന്ന് അഭിനയിച്ച് ഭിക്ഷാടനം നടത്തിയയാളെ കയ്യോടെ പിടികൂടി നാട്ടുകാർ. മലപ്പുറം വളാഞ്ചേരിയിലാണ് കാഴ്ച ശേഷിയില്ലെന്ന വ്യാജേന ഭിഷാടനം നടത്തിയ കോട്ടയം സ്വദേശി ഹംസയെ നാട്ടുകാർ പിടികൂടിയത്. വളാഞ്ചേരിയിലും പരിസരങ്ങളിലും കാഴ്ചയില്ലാത്തയാളാണെന്ന് അഭിനയിച്ച് രണ്ടുമാസത്തോളമായി ഇയാൾ ഭിക്ഷാടനം നടത്തുകയായിരുന്നു.

രണ്ടുമാസക്കാലമായി കോട്ടയം സ്വദേശിയായ ഹംസയെ വളാഞ്ചേരിയിൽ കാണാൻ തുടങ്ങിയിട്ട്. കറുത്ത കണ്ണട ധരിച്ച് കണ്ണുകാണാത്തവരെ പോലെയായിരുന്നു ഇയാൾ നടന്നിരുന്നത്. ശരീരപ്രകൃതമടക്കം കാഴ്ചയില്ലാത്തവരെപ്പോലെ തന്നെയായിരുന്നു. ആളുകളുടെ മുൻപിൽ വന്ന് കൈനീട്ടിയപ്പോഴെല്ലാം ഹംസക്ക് സഹായവും ലഭിച്ചു.

എന്നാൽ ഇയാളുടെ അവസ്ഥ കണ്ട വളാഞ്ചേരിക്കാർ ബ്ലൈന്റ്റ് ഹോമിൽ പ്രവേശനം വാങ്ങി നൽകാമെന്ന് പറഞ്ഞപ്പോഴെല്ലാം അത് ഇയാൾ നിരസിച്ചു. ഇതോടെയാണ് ഹംസയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇയാളെ നിരീക്ഷിക്കാൻ തുടങ്ങിയത്.

+ There are no comments

Add yours