കാറളം പഞ്ചായത്ത് അവഗണന-കാഞ്ചനയുടെ കണ്ണീരിന് സുരഷ് ഗോപിയുടെ സാന്ത്വനം_വഞ്ചിയും വലയും സുരേഷ് ഗോപി നൽകും*

Estimated read time 1 min read

*കാറളം പഞ്ചായത്ത് അവഗണന-കാഞ്ചനയുടെ കണ്ണീരിന് സുരഷ് ഗോപിയുടെ സാന്ത്വനം_വഞ്ചിയും വലയും സുരേഷ് ഗോപി നൽകും*

കാറളം:ഒന്നാം വാർഡിൽ താമസിക്കുന്ന പാരമ്പര്യ മത്സ്യതൊഴിലാളിയും വിധവയുമായ ചെമ്മാപ്പിള്ളി വീട്ടിൽ കാഞ്ചന ശിവരാമനെ പഞ്ചായത്ത് അധികൃതർ വഞ്ചിയും വലയും നൽകാതെ അവഗണിച്ചതുമായി ബന്ധപ്പെട്ട വാർത്ത വന്നിരുന്നു.ഇക്കാര്യം ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തി. 50 വർഷത്തിലധികമായി തൻ്റെ പൊട്ടിപ്പാളിഞ്ഞ വഞ്ചിയിൽ സ്വന്തമായി മത്സ്യം പിടിച്ച് തലച്ചുമടായി വിറ്റ് ഉപജീവനം നടത്തിയിരുന്ന 67 വയസ്സുകാരി കാഞ്ചന ഗ്രാമസഭയിൽ വഞ്ചിക്കും വലക്കും അർഹത നേടുകയും അപേക്ഷയും 7500/_ രൂപയും കൈപ്പറ്റി അവസാന സമയം ഇവരെ ഒഴിവാക്കുകയുമായിരുന്നു.നിജസ്ഥിതിയും കാഞ്ചനയുടെ വിഷമവും മനസിലാക്കിയ ഉടൻ തന്നെ സുരേഷ് ഗോപി   കാഞ്ചനചേച്ചിയ്ക്ക്  വഞ്ചിയും വലയും നൽകാമെന്ന് അറിയിക്കുകയും ചെയ്തു.കേന്ദ്രമന്ത്രിയുടെ നിർദ്ദേശാനുസരണം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, നേതാക്കളായ മണ്ഡലം വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കോവിൽപറമ്പിൽ, പഞ്ചായത്ത് പ്രസിഡണ്ട് പ്രിയ അനിൽ,മണ്ഡലം വൈസ് പ്രസിഡണ്ടും വാർഡ് മെംബറുമായ അജയൻ തറയിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി
സുഭാഷ് പുല്ലത്തറ, മഹിളാ മോർച്ച പ്രസിഡണ്ട്
സുവിത സുബീഷ്, ജില്ലാ കമ്മറ്റിയംഗം ഭരതൻ കുന്നത്ത്, വാർഡ് കൺവീനർ ബിജു പൊന്നാരി തുടങ്ങി സഹപ്രവർത്തകരും വീട്ടിലെത്തി ഈ വിവരം നേരിട്ട് അറിയിച്ചു. കടുത്ത മാനസിക വിഷമത്തിലായിരുന്ന കാഞ്ചന ശിവരാമൻ സന്തോഷം കൊണ്ട്
കണ്ണ് നിറഞ്ഞ് സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

+ There are no comments

Add yours