വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ റാഡോ വാച്ചും മോഷണം പോയതായി പരാതി.

Estimated read time 0 min read

കാസർകോട്: വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ റാഡോ വാച്ചും 5000 രൂപയും മോഷണം പോയതായി പരാതി. കാഞ്ഞങ്ങാട് വടകര മുക്കിലെ റഹ്മത്ത് മൻസിലിലെ കെ റജിലയുടെ പരാതിയിൽ ഹോസ്‌ദുർഗ് പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ജൂലായ് 24നും 27നുമിടയിലാണ് മോഷണം നടന്നതെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ ഉമ്മയുടെ പടന്നക്കാട്ടെ വീട്ടിൽ മേശയിൽ സൂക്ഷിച്ചിരുന്നവയാണ് മോഷണം പോയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

+ There are no comments

Add yours