പത്താം ക്ലാസ്, പ്ലസ് ടു മൂല്യനിര്‍ണയവും റിസള്‍ട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന ആകുലതകളും ആശങ്കകളും ആക്ഷേപങ്ങളും പരിഹരിക്കാന്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ച് സിബിഎസ്ഇ. സംശയദൂരീകരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരും സജ്ജമാക്കിയിട്ടുണ്ട്. 1800-11-8004 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ ഏത് സമയത്തും ബന്ധപ്പെടാനാകുമെന്ന് സിബിഎസ്ഇ അറിയിച്ചു.
നിങ്ങള്‍ പൊതുവായി ചോദിക്കാന്‍ സാധിക്കുന്നതും പരാതിയായി ഉന്നയിക്കാനിരിക്കുന്നതുമായ വിവിധ വിഷയങ്ങളെ സംബന്ധിച്ച ഓട്ടോമേറ്റഡ് സിസ്റ്റത്തില്‍ നിന്നുള്ള മറുപടിയാകും ലഭിക്കുകയെന്നാണ് വിവരം. ഇത് പരീക്ഷാഫലത്തെക്കുറിച്ചും മറ്റും ഉയരുന്ന ആശങ്കകള്‍ പരിഹരിക്കുമെന്നാണ് സിബിഎസ്ഇ കണക്കുകൂട്ടുന്നത്. ഹിന്ദി. ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലാണ് നിങ്ങള്‍ക്ക് മറുപടികള്‍ ലഭിക്കുക. ടെലി കൗണ്‍സിലിങ് എന്നാണ് സിബിഎസ്ഇ ഇതിന് പേര് നല്‍കിയിരിക്കുന്നത്.





+ There are no comments
Add yours