വിജയ് കുമാർ മൽഹോത്ര അന്തരിച്ചു
മുതിർന്ന ബിജെപി നേതാവും മുൻ എംപിയുമായ വിജയ് കുമാർ മൽഹോത്ര (94) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡൽഹിയിൽ നിന്ന് അദ്ദേഹം അഞ്ച് തവണ എംപിയും രണ്ട് തവണ എംഎൽഎയുമായിരുന്നു. 1999 ലെ തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ ആളാണ് മൽഹോത്ര. മൽഹോത്രയുടെ മരണത്തിൽ പ്രധാനമന്ത്രി മോദി ദുഃഖം രേഖപ്പെടുത്തി.




+ There are no comments
Add yours