സ്വത്തിനു വേണ്ടി മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

Estimated read time 0 min read

സ്വത്തിനു വേണ്ടി മാതാവിനെ കൊലപ്പെടുത്താൻ ശ്രമം. മകനെതിരെ കാലപാതകശ്രമം ചുമത്തി അറസ്റ്റു ചെയ്തു. കോഴിക്കോട് പുതുപ്പാടി കുപ്പായക്കോട് ഫാക്‌ടറിപ്പടി കോക്കാട്ട് ബിനീഷ് (45) നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു സംഭവം. വീടും സ്ഥലവും തന്റെറെ പേരിലേക്ക് എഴുതി നൽകണമെന്നും, സ്വർണാഭരണങ്ങൾ നൽകണമെന്നും പറഞ്ഞായിരുന്നു മർദ്ദനം ഉണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. 75 വയസുകാരിയായ മാതാവ് മേരിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബിനീഷിനെ കോടതി റിമാൻഡ് ചെയ്തു.

+ There are no comments

Add yours