പ്രഭാസിന്റെ ഹൊറർ – ഫാൻ്റസി ചിത്രം; ‘രാജാസാബി’ൻ്റെ ട്രെയിലർ നാളെ വൈകീട്ട് ആറിന്
ഐതിഹ്യങ്ങളും മിത്തുകളും എഡ്‌ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബൽ സ്റ്റാർ പ്രഭാസിന്റെ ഹൊറർ ഫാൻ്റസി ത്രില്ലർ ‘രാജാസാബി’ൻ്റെ ട്രെയിലർ നാളെ വൈകീട്ട് ആറിന് പുറത്തിറങ്ങും. പ്രഭാസിന്റേയും സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകർച്ചയോടെയുള്ള സിനിമയുടെ ട്രെയിലർ അനൗൺസ്മെന്റ് പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.




+ There are no comments
Add yours