സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. ദീർഘകാലം പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുവരും കഴിഞ്ഞ വർഷം ജനുവരിയിലാണ് തങ്ങൾ വിവാഹമോചിതരായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായ വാർത്തകളാണ് പുറത്ത് വരുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുതാരങ്ങൾക്കും സുഹൃത്തുക്കളും ആരാധകരും ആശംസകൾ അറിയിച്ചു. നടി വരദയുമായുള്ള ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്. ഇരുവരും നാലുവർഷംമുൻപ് വിവാഹമോചിതരായി. അമേയയുടെയും രണ്ടാം വിവാഹമാണ്.











+ There are no comments
Add yours