കാണാതായ പീഠം കണ്ടെത്തി
ശബരിമലയിൽ നിന്നും കാണാതായ ദ്വാരപാലക ശില്പത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. പരാതി നൽകിയ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നാണ് പീഠം കണ്ടെടുത്തത്. പീഠം കാണാതായി എന്ന വാർത്ത പുറത്തുവന്ന സമയത്ത്, ദ്വാരപാലക ശില്പത്തിന്റെ ജോലി ഏൽപ്പിച്ചിരുന്ന ജോലിക്കാരന്റെ വീട്ടിൽ ഈ പീഠം ഉണ്ടായിരുന്നുവെന്നാണ് സൂചന. വാർത്തയ്ക്ക് പിന്നാലെ പീഠം പോറ്റിയുടെ വീട്ടിൽ വെക്കുകയായിരുന്നു.



+ There are no comments
Add yours