ലോക പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം.

Estimated read time 0 min read

അഭിമാനമായി ശീതൾ; ഇന്ത്യയ്ക്ക് സ്വർണ തിളക്കം

ദക്ഷിണ കൊറിയയിൽ നടന്നുകൊണ്ടിരിക്കുന്ന ലോക പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. ആർച്ചറി താരം ശീതൾ ദേവിയാണ് തന്റെ ആദ്യ സ്വർണ മെഡൽ സ്വന്തമാക്കിയത്. വനിതാ കോമ്പൗണ്ട് ഓപ്പൺ ഫൈനലിൽ ഒരു തുർക്കി ആർച്ചറി താരത്തെ പരാജയപ്പെടുത്തിയാണ് ശീതൾ ഈ അഭിമാന നേട്ടം കൈവരിച്ചത്. നേരത്തെ, വനിതാ ഓപ്പൺ ടീം ഇനത്തിൽ വെള്ളി മെഡലും ടോമൻ കുമാറിനൊപ്പം കോമ്പൗണ്ട് മിക്‌ഡ് ടീം ഓപ്പണിൽ വെങ്കല മെഡലും നേടിയിരുന്നു

+ There are no comments

Add yours