ലക്കി ഭാസ്കറിലെ നിസാൻ പട്രോൾ കാർ  കസ്റ്റംസ് പിടിച്ചെടുത്തു

Estimated read time 0 min read

ദുൽഖറിന്റെ ഒരു വാഹനം കൂടി പിടിച്ചെടുത്തു

നടൻ ദുൽഖർ സൽമാൻ്റെ ഒരു വാഹനം കൂടി പിടിച്ചെടുത്ത് കസ്റ്റംസ്. പഴയ മോഡൽ നിസാൻ പട്രോൾ കാർ ആണ് ബന്ധുവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. നികുതി വെട്ടിച്ചും നിയമം ലംഘിച്ചും ഇന്ത്യയിലേക്ക് കടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ കസ്റ്റംസ് ആരംഭിച്ച ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായാണ് നടപടി. ഹിറ്റ് സിനിമയായ ലക്കി ഭാസ്കറിൽ ഉപയോഗിച്ച കാറാണിത്. നേരത്തെ ദുൽഖറിന്റെ ഒരു ഡിഫൻഡറും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

+ There are no comments

Add yours