ബിന്ദു പത്മനാഭൻ കൊലക്കേസ്; ‘കൊന്ന് കഷണങ്ങളാക്കി വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു’; സെബാസ്റ്റ്യന്റെ മൊഴി
ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2006 മെയ് മാസത്തിലാണ് കൊലപാതകം നടന്നത്. ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു. പഴകിയെന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ കത്തിച്ചു. ബിന്ദുവിന്റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപ്പെടുത്തിയതെന്നുമാണ്.
പഴകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ കത്തിച്ചുവെന്നും അവശേഷിച്ച അവശിഷ്ടങ്ങൾ പലയിടങ്ങളിളായി സംസ്കരിച്ചുവെന്നും സെബാസ്റ്റ്യന്റെ മൊഴി. ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.



+ There are no comments
Add yours