വയനാട് ജില്ല കോൺഗ്രസിന് പുതിയ അധ്യക്ഷൻ

Estimated read time 0 min read

കോൺഗ്രസിന് പുതിയ അധ്യക്ഷൻ

വയനാട് ജില്ല കോൺഗ്രസിന് പുതിയ അധ്യക്ഷനെ നിയമിച്ചു. കൽപറ്റ നഗരസഭചെയർമാൻ ടിജെ ഐസക്കാണ് പുതിയ അധ്യക്ഷൻ. എൻഡി അപ്പച്ചൻ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. വയനാട്ടിൽ നിരന്തരം ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പിന്നാലെ ആയിരുന്നു അപ്പച്ചൻ്റെ രാജി. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഡിസിസി പുനഃസംഘടനയ്ക്കു മുന്നോടിയായി തന്നെ പുതിയ അധ്യക്ഷനെ പാർട്ടിക്ക് നിയോഗിക്കേണ്ടി വന്നത്.

+ There are no comments

Add yours