BJPയുടെ ഓഫീസ് കത്തിച്ചു: വൻ സംഘർഷം!

Estimated read time 1 min read

BJPയുടെ ഓഫീസ് കത്തിച്ചു: വൻ സംഘർഷം!

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായി. ലേ മേഖലയിൽ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകർ പൊലീസ് വാഹനത്തിനും ബിജെപി ഓഫീസിനും തീയിട്ടു. പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്ക് ആരംഭിച്ച പ്രതിഷേധത്തിലേക്ക് കൂടുതൽ യുവാക്കൾ എത്തുന്നുണ്ട്. പിന്നാലെയാണ് പ്രതിഷേധങ്ങളുടെ സ്വഭാവം മാറിയത്. സമരത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന പൊലീസുകാർക്കും സാരമായ പരിക്കേറ്റു.

+ There are no comments

Add yours