കേരളമേ സന്തോഷിക്കു; വില കുറച്ചു!
ജിഎസ്ടി ഇളവിന്റെ ഭാഗമായി മിൽമയുടെ ഉൽപന്നങ്ങളുടെ വില കുറയും. മിൽമയുടെ നെയ്യ് ഒരു ലീറ്ററിനു 45 രൂപ കുറയും. ഇതോടെ നെയ്യ് വില നിലവിലെ 720 രൂപയിൽനിന്ന് 675 രൂപയാകും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതൽ 225 രൂപയ്ക്ക് ലഭിക്കും. 500 ഗ്രാം പനീറിന്റെ വില 245 രൂപയിൽ നിന്ന് 234 രൂപയായി കുറയും. മിൽമയുടെ വനില ഐസ്ക്രീം ഒരു ലീറ്ററിന് 220 രൂപയിൽനിന്ന് 196 രൂപയായി കുറച്ചു.



+ There are no comments
Add yours