വയനാട്ടിലെ പാർട്ടി പ്രവർത്തനങ്ങളിൽ പ്രിയങ്ക ഗാന്ധിക്ക് അതൃപ്‌തിയെന്ന് റിപ്പോർട്ട്. വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ കാണാൻ അനുമതി തേടിയിട്ടും പ്രിയങ്ക നിഷേധിച്ചെന്നാണ് ആക്ഷേപം.
വയനാട് സന്ദർശനത്തിൽ പ്രിയങ്ക ഗാന്ധി ഡിസിസി പ്രസിഡന്റിനെ കാണുന്നത് ഒഴിവാക്കിയെന്നും, ഈ പദവിയിൽ നിന്ന് മാറ്റാൻ ശുപാർശ നൽകിയെന്നും സൂചനയുണ്ട്. വയനാട്ടിലെ ആത്മഹത്യാ വിവാദങ്ങളും, ഗ്രൂപ്പ് പ്രശ്‌നങ്ങളും പരിഹരിക്കാൻ ഡിസിസി നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്നാണ് പ്രിയങ്കയുടെ പ്രധാന ആക്ഷേപമെന്നാണ് സൂചന.



+ There are no comments
Add yours