ഇനി ആക്രമിക്കില്ലെന്ന് ഇസ്രയേൽ ഉറപ്പ് നൽകിയെന്ന്  അമേരിക്കൻ പ്രസിഡന്റ്.

Estimated read time 0 min read

തിരുവനന്തപുരം: ദേഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങളുടെ ഉച്ചകോടി ഖത്തറിൽ നടക്കുകയാണ്. ഇസ്രയേലിനെതിരെ കനത്ത തിരിച്ചടി വേണമെന്ന് അറബ് രാജ്യങ്ങൾ നിലപാടെടുത്തിരുന്നു. ഇപ്പോഴിതാ ഖത്തറിനെ ഇനി ഇസ്രയേൽ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇനി ആക്രമക്കില്ലെന്ന് നെതന്യാഹു ഉറപ്പ് നൽകിയെന്നാണ് അവകാശവാദം. അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഖത്തറിനെ ഇനി ആക്രമിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറപ്പ് നൽകിയെന്ന അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്. ദോഹയിൽ നടന്ന അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപിൻ്റെ പ്രതികരണം. മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകിഅമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഇന്ന് ഖത്തറിൽ ഉണ്ട്. അതേസമയം ഹമാസിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുമെന്ന് നെതന്യാഹു സൂചിപ്പിച്ചിട്ടുണ്ട്.

+ There are no comments

Add yours