ഡോ. ബി. അശോകിനെ കൃഷി വകുപ്പിൽ നിന്ന് വീണ്ടും മാറ്റി

Estimated read time 0 min read

ഡോ. ബി. അശോകിനെ കൃഷി വകുപ്പിൽ നിന്ന് വീണ്ടും മാറ്റി സംസ്ഥാന സർക്കാർ. പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് പുതിയ നിയമനം. നേരത്തെ അശോകിനെ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാനായി സ്ഥലം മാറ്റിയ സർക്കാർ നടപടി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു.ഈ ട്രിബ്യൂണൽ ഉത്തരവ് മറി കടന്നാണ് വീണ്ടും സ്ഥാനമാറ്റം. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയി ചുമതല ഏറ്റെടുത്തശേഷം ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും മാറ്റം നടന്നിരിക്കുന്നത്. സെപ്റ്റംബർ 17 മുതൽ ഇത് നിലവിൽ വരുമെന്നാണ് ഉത്തരവിൽ പറയുന്നത്.

+ There are no comments

Add yours