സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്തു
നേപ്പാളിലെ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു. നേപ്പാളിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന പ്രത്യേകതയും കർക്കിക്ക് സ്വന്തമായി. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാഷ്ട്രപതിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇടക്കാല സർക്കാർ രൂപീകൃതമായത്. പുതിയ സർക്കാർ ചുമതലയേറ്റതോടെ പാർലമെന്റ് പിരിച്ചുവിട്ടു. രാജ്യത്തെ അനിശ്ചിതാവസ്ഥ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം.




+ There are no comments
Add yours