യാത്രക്കാരുടെ ശ്രദ്ധക്ക്…ചാലക്കുടി പാലം നാളെ മുതൽ 20ദിവസത്തേക്ക് അടച്ചിടും…

Estimated read time 0 min read

ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെ തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന പാലം നാളെ മുതൽ വീണ്ടും അടച്ചിടും. 20 ദിവസത്തേക്കാണ് പാലം അടച്ചിടുന്നത്. ബെയറിങ്ങുകൾ മാറ്റാനാണ് പാലം അടയ്ക്കുന്നത്.ഈ ദിവസങ്ങളിൽ സമാന്തരമായി കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെ ആയിരിക്കും ഇരു ദിശകളിലേക്കുമുള്ള ഗതാഗതം അനുവദിക്കുക. പാലത്തിന്റെ സ്പാൻ ജാക്കി ലിവർ ഉപയോഗിച്ച് ഉയർത്തിയ ശേഷമാണു പുതിയ ബെയറിങ് ഘടിപ്പിക്കുക.

+ There are no comments

Add yours