തൃശ്ശൂരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു.

Estimated read time 0 min read

തൃശ്ശൂരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു. ചേറ്റുവ തേർ വീട്ടിൽ മനോജ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച‌യാണ് കേസിനാസ്പ്‌പദമായ സംഭവം. മദ്യപിച്ച് സ്ഥിരമായി ഉപദ്രവിക്കുന്നത് കാരണം ഭാര്യയായ സിന്ധു കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. മകളുടെ പുസ്തകങ്ങളെടുക്കുന്നതിനായി മകളോടൊപ്പം മനോജിൻ്റെ വീട്ടിലെത്തിയ സിന്ധുവിനെ വീടിൻ്റെ മുൻവശത്ത് നിൽക്കുകയായിരുന്ന മനോജ് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് പുറത്ത് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. മനോജിന് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ 2024 ൽ ഒരു അടിപിടികേസുണ്ട്.

+ There are no comments

Add yours