ചാർലി കിർക്കിനെ കൊന്നയാൾ പിടിയിൽ
അമേരിക്കയിലെ യാഥാസ്ഥിതിക പ്രവർത്തകനായ ചാർളി കിർക്കിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പ്രതിയെ കൈമാറിയത് നിയമപാലകരുമായി ബന്ധമുള്ളയാളാണ്. അവർ പോലീസ് ആസ്ഥാനത്തേക്ക് വാഹനമോടിച്ചെത്തുകയായിരുന്നു. വളരെ മികച്ച ഒരു യുഎസ് മാർഷലിന്റെ അടുത്തേക്കാണ് അദ്ദേഹം പ്രതിയെ എത്തിച്ചത്. പ്രതി ഇപ്പോൾ അവിടെയുണ്ടെന്നും ട്രംപ് പറഞ്ഞു.




+ There are no comments
Add yours