സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു.

Estimated read time 0 min read

വീണ്ടും ജീവനെടുത്ത് അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. മലപ്പുറം സ്വദേശിയായ ഷാജി (47)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം. ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 6 പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ സ്ഥിരീകരിക്കുന്നത്. എന്നാൽ ആരോഗ്യവകുപ്പിൻ്റെ ഔദ്യോഗിക കണക്കിൽ ഈ വർഷം രണ്ടുപേർ മാത്രമാണ് മരിച്ചിട്ടുള്ളത്.

+ There are no comments

Add yours