‘നീയൊരുത്തിക്കു വേണ്ടി ഞാൻ തിരിച്ചുവരും..’; ഉറുമി രണ്ടാം ഭാഗം വരുന്നു!
സന്തോഷ് ശിവൻ 2011ൽ പൃഥ്വിരാജ് നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് ഉറുമി. ജെനീലിയ ഡിസൂസ നായികയായ ചിത്രത്തിൽ വിദ്യ ബാലൻ, നിത്യ മേനോൻ, പ്രഭുദേവ, തബു, ആര്യ തുടങ്ങിയ വൻ താരനിര തന്നെയുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം ഉറുമിയ്ക്ക് തുടർച്ചയുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് തിരക്കഥാകൃത്തായ ശങ്കർ രാമകൃഷ്‌ണൻ. ഉറുമിയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.





+ There are no comments
Add yours