നയൻതാരയ്ക്ക് ഹൈക്കോടതി നോട്ടീസ്
നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ പേരിലുള്ള കോലാഹലം അവസാനിക്കുന്നില്ല. നടിക്ക് വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഡോക്യുമെന്ററിയിൽ ചന്ദ്രമുഖി സിനിമയുടെ ക്ലിപ്പുകൾ ഉപയോഗിച്ചതിന് എതിരെ നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് നടപടി. ഒക്ടോബർ 6 നകം മറുപടി നൽകണമെന്നാണ് നയൻതാരയോടും നെറ്റ്ഫ്ലിക്സിനോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.




+ There are no comments
Add yours