യുദ്ധ സ്മരണകളിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി വീരചക്ര ജേതാവ്

Estimated read time 1 min read

യുദ്ധ സ്മരണകളിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി വീരചക്ര ജേതാവ്

കൃത്യമായി പറഞ്ഞാൽ 60 വർഷങ്ങൾക്കു മുമ്പ് ഇന്ത്യ പാക്ക് യുദ്ധവേളയിൽ പാക്ക് സൈന്യം ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ ആർമിയുടെ കമ്യുണിക്കേഷൻ സംവിധാനം വരെ നശിപ്പിച്ചപ്പോൾ സൈധൈര്യം ഇരുട്ടിൻറെ മറ പറ്റി പാക്ക് സൈന്യത്തിൻ്റെ ബുള്ളറ്റുകൾക്കിടയിലൂടെ നുഴഞ്ഞ് മേലധികരികളെ കണ്ട്   സിഗ്നൽ സംവിധാനം പുനസ്ഥാപിക്കാൻ മുൻകൈയെടുത്ത ലാൻസ് ഹ വീൽദാർ കെ ജി ജോർജിനെ അദ്ദേഹം പഠിച്ച വിദ്യാലയമായ നെടുങ്ങാടപ്പള്ളി സിഎംഎസ് ഹൈസ്കൂളിലെ 1978 -79 ബാച്ചിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പുനസമാഗമന വേളയിൽ ആദരിച്ചു
ബ്യൂഗിൾ ശബ്ദം മുഴങ്ങിയപ്പോൾ നെഞ്ചുവിരിച്ച അറ്റൻഷനായി വേദിയിലേക്ക് കടന്നുവന്ന അദ്ദേഹത്തെ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത് പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് ഡി വൈ  എസ്പിയുമായ സാബു KS അദ്ദേഹത്തെ പൊന്നാടയണിയിച്ചു മറ്റൊരു പൂർവ്വ വിദ്യാത്ഥിയും സംഘാട സമിതി സെക്രട്ടറിയുമായ മുരളി അദ്ദേഹത്തിനു മൊമൻ്റോനൽകി
കേരളത്തി നകത്തെയും പുറത്തേയും വിദേശത്തുമുളള പൂർവ്വ വിദ്യാർത്ഥികൾ ഈ അപൂർവ്വ നിമിഷത്തിന് സാക്ഷിയാകാൻ വേണ്ടി എത്തിയിരുന്നു
ചടങ്ങിൽ അധ്യാപികമാരായ തങ്കമ്മ കുര്യൻ ലീലാമ്മടീച്ചർ എന്നിവരെയും ആദരിച്ചു ഒപ്പം കാരുണ്യ ഭവൻ ഡയറക്ടർ ബിജു, നോവലിസ്റ്റ് ബിനു എബ്രഹാം, ബെന്നി ആശംസ, സാബു തുടങ്ങിയ സഹപാഠികളെയും ആദരിക്കുകയുണ്ടായി ഈ  ഓണത്തിൻ്റെ സ്മരണകളുമായി പുലികളി ,ഓണപ്പാട്ട് ,ഓണസദ്യ തുടങ്ങിയവയും ഉണ്ടായിരുന്നു
സുധാകരൻ, അനിൽ നായർ, ബിജു ചവണിക്കാ മണ്ണിൽ, ചാണ്ടി ഏബ്രഹാം ,റജി എം.ഫിലിപ്പ്, തുളസി, സജി മാമ്മൻ,ഇശ്ശോ, സുസമ്മ, സുജാത തുടങ്ങിയവർ കുടുംബമേളക്കും പുനസമാഗമനത്തിനും നേതൃത്വം നൽകി

+ There are no comments

Add yours