തൃശൂരിൽ മകൻ അച്ഛനെ കുത്തിക്കൊന്നു
തൃശൂരിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. മദ്യലഹരിയിലാണ് മകൻ ഈ ക്രൂരത ചെയ്തത്. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകൻ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. രാത്രി മകൻ തന്നെയാണ് ജോയി രക്തത്തിൽ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്. ആദ്യം കൊലപാതകം നടത്തിയ കാര്യം മകൻ സമ്മതിച്ചിരുന്നില്ല. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.




+ There are no comments
Add yours