സ്വർണമേ ഇതെങ്ങോട്ട്?; ആദ്യമായി 80,000 കടന്നു
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന് 80,000 രൂപ കടന്നു. ഇന്ന് പവന് 1000 രൂപ വർധിച്ചതോടെയാണ് സ്വർണ വില സർവകാല റെക്കോർഡ് കുറിച്ചത്. 80,800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന്റെ വില ആദ്യമായി 10000 കടന്നു. 10,110 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. വൈകാതെ തന്നെ പവന് ഒരു ലക്ഷത്തിലേക്ക് എത്തുമെന്നാണ് ആ മേഖലയിലെ വിദഗ്‌ധർ പറയുന്നത്.


+ There are no comments
Add yours