മുകേഷ് M നായർക്കെതിരായ പോക്സോ കേസിൽ തെളിവില്ല
വ്ലോഗർ മുകേഷ് M നായർക്കെതിരായ പോക്സോ കേസിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. കുട്ടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച കുറ്റം നിലനിർത്തിയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പങ്കുവെച്ച ദൃശ്യങ്ങളിൽ അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കോവളത്തെ റിസോർട്ടിൽ വെച്ച് ഫെബ്രുവരിയിലാണ് റീൽസ് ചിത്രീകരണം നടന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്.


+ There are no comments
Add yours