ഐഫോൺ 17 ഇന്ന് എത്തും
ആപ്പിൾ ഐ ഫോൺ ആരാധകർ കാത്തിരുന്ന ദിവസമാണ് ഇന്ന്. ഐഫോൺ 17 സീരീസ് ഇന്ന് പുറത്തിറങ്ങും. പ്ലസ് മോഡലിന് പകരമായി എത്തുന്ന ഐഫോൺ എയർ ആണ് ഇത്തവണത്തെ പ്രധാന ആകർഷണം. അമേരിക്കയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിൽ ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് ചടങ്ങ്. ഐഫോൺ 17, ഐഫോൺ 17 പ്രൊ, ഐഫോൺ 17 പ്രൊ മാക്സ് എന്നിവയ്ക്കൊപ്പം ഐഫോൺ എയറും ചടങ്ങിൽ അവതരിപ്പിക്കും.


+ There are no comments
Add yours