സ്വർണ വില ഉച്ചയോടെ സർവകാല റെക്കോർഡിൽ
ഇന്ന് രാവിലെ റെക്കോർഡ് നിരക്കിൽ നിന്ന് താഴ്ന്ന സ്വർണ വില, ഉച്ചയോടെ വീണ്ടും റെക്കോർഡ് ഭേദിച്ച് കുതിച്ചുയർന്നു. ഗ്രാമിന് 9985 രൂപയും 79880 രൂപയുമാണ് ഉച്ചക്ക് രേഖപ്പെടുത്തിയ സർവകാല റെക്കോർഡ് നിരക്ക്. ഗ്രാമിന് വില 10,000 രൂപയിലേക്കെത്താൻ 15 രൂപ കൂടി ഉയർന്നാൽ മതി, 80,000ലേക്ക് വെറും 120 രൂപ കൂടിയും. ജനുവരി 1ന് പവന് 57200 രൂപയായിരുന്ന വിലയാണ് 9 മാസത്തിനുള്ളിൽ 22,680 രൂപ വർധിച്ച് ഈ നിലയിലേക്കുയർന്നത്.


+ There are no comments
Add yours