*ഊരകം ബാറിലെ പാർക്കിഗിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും റിമാന്റിലേക്ക്*
ചേർപ്പ് : 06-09-2025 തീയതി രാത്രി 10.15 മണിയോടെ ഊരകം ബാറിന് മുൻവശം പാർക്കിങ്ങിൽ പാർക്ക് ചെയ്തിരുന്ന ഊരകം സ്വദേശി കൊക്കെരി വീട്ടിൽ അഭിലാഷ് 38 വയസ് എന്നയാളുടെ ബുള്ളറ്റ് മോട്ടോർ സൈക്കിളിന് മുകളിലേക്ക് പ്രതികൾ വീഴുന്നത് കണ്ട് എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചതിനുള്ള വൈരാഗ്യത്താൽ പ്രതികൾ നീ ആരാണ് അത് ചോദിക്കാൻ എന്ന് പറഞ്ഞ് അഭിലാഷിനെ പിടിച്ചുനിർത്തി കയ്യിലുണ്ടായിരുന്ന ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. ഈ കേസ്സിലെ പ്രതികളായ സ്റ്റേഷൻ റൗഡിയായ തൈക്കാട്ടുശ്ശേരി സ്വദേശി വലിയവീട്ടിൽ അക്ഷയ് 24 വയസ്സ് എന്നയാളെയും കൂട്ടിയായ പടിഞ്ഞാറേ പെരുമ്പിള്ളിശ്ശേരി സ്വദേശി പടിക്കൽ വീട്ടിൽ രഞ്ജിത്ത് 23 വയസ്സ് എന്നയാളെയുമാണ് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഒല്ലൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള അക്ഷയ് ഒല്ലൂർ, നെടുപുഴ, ചേർപ്പ്, ആലപ്പുഴ മുഹമ്മ പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, അടിപിടി, മയക്ക് മരുന്ന് കടത്ത്, മയക്ക് മരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള പതിനഞ്ച് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
ചേർപ്പ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജൻ എം.എസ്, എസ്.ഐ. മാരായ സുബിന്ദ്.കെ.എസ്, ഷാജു എം. എസ്. ജി. എ.എസ്.ഐ. ഷീജ പി.എൻ, സി. പി.ഒ. മാരായ ഗോകുൽദാസ്, ധനീഷ്, പ്രദീപ്, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


+ There are no comments
Add yours