*യുവാവിന്റെ ഹെൽമറ്റ് പൊക്കി നോക്കിയത് ചോദ്യം ചെയ്തതിന് യുവാവിനേയും സുഹൃത്തുക്കളേയും ആക്രമിച്ച വധശ്രമ കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ 4 പേർ റിമാന്റിലേക്ക്*
പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നായരങ്ങാടി സെന്ററിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ മുരിയാട് ദേശത്ത് വെളിയത്ത് വീട്ടിൽ അയ്യപ്പദാസ് 33 വയസ്സ്, പെരിങ്ങോട്ടുകര താന്ന്യം ചാലിശ്ശേരി വീട്ടിൽ ക്രിസ്റ്റി 28 വയസ്സ്, പെരിങ്ങോട്ടുകര താന്യം വില്ലേജിൽ ചക്കാലക്കൽ വീട്ടിൽ അരുൺ 24 വയസ്സ്, മുരിയാട് ദേശത്ത് തോട്ടപ്പുറത്ത് വീട്ടിൽ സനീഷ് 20 വയസ്സ് എന്നിവരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
2025 സെപ്റ്റംബർ 04-ാം തീയതി രാത്രി 08.45 മണിയോടെ പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നായരങ്ങാടി സെന്ററിൽ വച്ച് പുത്തൂർ മരോട്ടിച്ചാൽ ദേശത്ത് പുത്തിരിക്കൽ വീട്ടിൽ ഷിജു (31 വയസ്) എന്നയാളുടെ സുഹൃത്തായ അഞ്ചലിന്റെ അളിയൻ ശരൺജിത്തിനെ പ്രതികൾ തടഞ്ഞുനിർത്തുകയും ശരൺജിത്തിന്റെ ഹെൽമറ്റ് പൊക്കി നോക്കുകയും ചെയ്ത സാഹചര്യത്തിൽ, അത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ ഷിജുവിനെയും അഞ്ചലിനെയും സുഹൃത്ത് പ്രബിനെയും ആക്രമിച്ച സംഭവത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
സനീഷിന് ആളൂർ, വാടാനപ്പിള്ളി, കൊടകര പോലീസ് സ്റ്റേഷനിലായി ഒരു വധശ്രമ കേസും 4 അടിപിടി കേസും അടക്കം 6 ക്രിമിനൽ കേസുകളും അയ്യപ്പദാസിന് ആളൂർ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് ഒരു കേസ് ഉൾപ്പടെ 2 ക്രിമിനൽ കേസും ക്രിസ്റ്റീന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് ഒരു കേസും അരുൺ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് ഒരു കേസിലേയും പ്രതിയാണ്.
പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആദം ഖാൻ,സബ് ഇൻസ്പെക്ടർ വൈഷ്ണവ്, എ എസ് ഐ ജോബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ, മനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്


+ There are no comments
Add yours