അധികാരത്തിലേറി ഒരു വർഷം പോലും തികയുന്നതിന് മുൻപ് താൻ ജപ്പാൻ പ്രധാനമന്ത്രി പദം രാജിവയ്ക്കുകയാണെന്ന് അറിയിച്ച് ഷിഗെരു ഇഷിബ. ജപ്പാനിൽ നടന്ന പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയ്ക്കുണ്ടായ പരാജയവും പാർട്ടിയിലെ അഭിപ്രായ ഭിന്നതകളും കണക്കിലെടുത്താണ് ഷിഗെരുവിന്റെ രാജി. തിരഞ്ഞെടുപ്പ് തോൽവിയോടെ തൻ്റെ നേതൃത്വത്തിൻ കീഴിൽ പാർട്ടിയിലെ ഒരു വിഭാഗം അസ്വസ്ഥരാണെന്നും ലിബറൽ ഡെമോക്രാറ്റിക് പാർട്ടി(എൽഡിപി) ഒരു പിളർപ്പിലേക്ക് പോകാതിരിക്കാനാണ് രാജി വയ്ക്കുന്നതെന്നും ഷിഗെരു ഇഷിബ മാധ്യമങ്ങളോട് പറഞ്ഞു.


+ There are no comments
Add yours