പീച്ചി പോലീസ് സ്റ്റേഷൻ മർദ്ദനത്തിൽ സിഐക്കെ തിരെ ഉടൻ നടപടിക്ക് സാധ്യത.

Estimated read time 0 min read

പീച്ചി പോലീസ് സ്റ്റേഷൻ മർദ്ദനത്തിൽ സി ഐ പിഎം രതീഷിനെതിരെ ഉടൻ നടപടിക്ക് സാധ്യത. അഡീഷണൽ എസ്പ‌ി കെഎ ശശിധരൻ്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്മേലാണ് നടപടിയെടുക്കുക. ജനുവരിയിലാണ് രതീഷിനെതിരായ അന്വേഷണ റിപ്പോർട്ട് കൈമാറിയത്. രതീഷിന് കടവന്ത്ര എസ് എച്ച് ഒ ആയി പ്രമോഷൻ ലഭിച്ചതോടെ നോർത്ത് സോൺ ഐജി സൗത്ത് സോൺ ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് കണ്ടെത്തൽ. കർശന നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുമുണ്ടായിരുന്നു. പണം വാങ്ങി കേസ് ഒതുക്കി തീർത്തു എന്ന ആരോപണത്തിലും അന്വേഷണത്തിന് സാധ്യതയുണ്ട്.

+ There are no comments

Add yours