മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി സിനിമാലോകം.. ഒപ്പം ലാലേട്ടനും

Estimated read time 1 min read

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ദിനത്തിൽ ആശംസയുമായെത്തുകയാണ് സിനിമാ ലോകം. എന്നാൽ മമ്മൂട്ടിയുടെ പിറന്നാളിന് ആരാധകർ ഏറെ കാത്തിരിക്കുന്നത് മോഹൻ ലാലിന്റെ ആശംസക്ക് വേണ്ടിയാണ്. ഇപ്പോഴിതാ, തന്റെ ഇച്ചാക്കക്ക് സമൂഹ മാധ്യമത്തിലൂടെ പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.’പ്രിയപ്പെട്ട ഇച്ചാക്കക്ക് പിറന്നാൾ ആശംസകൾ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

‘ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക’ എന്ന ക്യാപഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. മമ്മൂട്ടിയുടെ ചിത്രം പ്രിന്റ് ചെയ്‌ത്‌ ഷർട്ട് അണിഞ്ഞ് അദ്ദേഹത്തിനു ജന്മദിനാശംസ നേരുന്ന മോഹൻലാലിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവരും മമ്മൂട്ടിക്ക് ജന്മദിനാശംസ നേർന്നു

+ There are no comments

Add yours