ചരിത്രം കുറിച്ച് ഇന്ത്യ; നമുക്ക് സ്വർണം
കൊറിയയിൽ നടന്ന ലോക അമ്പെയ്ത് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യ. പുരുഷന്മാരുടെ കോമ്പൗണ്ട് ടീമിന് ആദ്യ സ്വർണം ലഭിച്ചു. അമൻ സൈനി, ഋഷഭ് യാദവ്, പ്രതമേഷ് ഫുഗെ എന്നിവർ അടങ്ങുന്ന ഇന്ത്യൻ സംഘം ഫൈനലിൽ ഫ്രാൻസിനെ 235-233 ന് തോൽപ്പിച്ചാണ് സ്വർണം സ്വന്തമാക്കിയത്.
മൂന്ന് സെറ്റുകൾക്ക് ശേഷം 176-176 എന്ന നിലയിലായപ്പോൾ നിർണായക റൗണ്ടിൽ ഇന്ത്യ 59 സ്കോർ നേടിയാണ് ചരിത്ര വിജയം കൊയ്‌തത്.


+ There are no comments
Add yours