ചാമ്പ്യന്മാർ ഫൈനലിൽ; ഏരീസ് കൊല്ലം സെയിലേഴ്സ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ
ഏരീസ് കൊല്ലം സെയിലേഴ്സ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ കടന്നു. തൃശൂർ ടൈറ്റൻസിനെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് കൊല്ലത്തിന്റെ ഫൈനൽ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത തൃശ്ശൂർ ടൈറ്റൻസ് 86 റൺസിന് ഓൾ ഔട്ടായി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം വിക്കറ്റ് നഷ്ടമില്ലാതെ 61 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയിച്ചത്.


+ There are no comments
Add yours