ഉത്രാടപാച്ചിലിൽ കേരളം!
തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മലയാളികൾ. ഉത്രാട ദിനത്തിലെ ഈ പാച്ചിലാണ് ഉത്രാടപാച്ചിൽ. സദ്യയ്ക്കുള്ള വട്ടങ്ങളും മറ്റും വാങ്ങാനും ഓണക്കോടിയെടുക്കാനും പൂക്കളമൊരുക്കാൻ പൂ വാങ്ങാനുമെല്ലാം മലയാളികൾ ഓട്ടപാച്ചിൽ നടത്തും. ഇന്നാണ് ഓണം വിപണി ഏറ്റവും സജീവമാകുന്ന ദിവസം. ഏറ്റവും വലിയ പൂക്കളങ്ങളും നിർമാണത്തിന് തുടക്കം കുറിക്കുന്നതും ഇന്നാണ്.


+ There are no comments
Add yours