പാലക്കാട് സ്കൂകൂൾ പരിസരത്ത് നടന്ന സ്ഫോടനം.. കൂടുതൽ വിവരം പുറത്ത്

Estimated read time 0 min read

പാലക്കാട് സ്കൂകൂൾ പരിസരത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവർക്ക് ബിജെപി, ആർഎസ്എസ് ബന്ധമുണ്ടെന്ന് സിപിഎം ആരോപണം.

സ്കൂളിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കല്ലേക്കാടിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ പന്നിപ്പടക്കം കണ്ടെത്തിയിരുന്നു. സംഭവത്തിൽ പിടിയിലായവർ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരോപിച്ചു.

ആർഎസ്എസ് കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തണമെന്നും സുരേഷ് ബാബു ആവർത്തിച്ചു. പിടിയിലായ കല്ലേക്കാട് സ്വദേശി സുരേഷ് സജീവ ആർഎസ്എസ് പ്രവർത്തകനാണ്. ആർഎസ്എസ് കേന്ദ്രങ്ങളിൽ സ്ഫോടക വസ്തുക്കൾ നിർമിക്കുന്നുണ്ടെന്നും ഇഎൻ സുരേഷ്ബാബു പറഞ്ഞു.

പൊലീസിനെതിരെയും സിപിഎം ജില്ലാ സെക്രട്ടറി ആരോപണം ഉന്നയിച്ചു.

+ There are no comments

Add yours