റേഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് രാവിലെ ഇല്ല!
ഇന്ന് രാവിലെ റേഷൻ കടയിൽ പോകാൻ ആരെങ്കിലും പദ്ധതി ഇട്ടിട്ടുണ്ടോ. എന്നാൽ അത് മാറ്റിവെച്ചോളു. കാരണം ഇന്ന് രാവിലെ സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കില്ല. റേഷൻ കടകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം തുറന്നു പ്രവർത്തിച്ചാൽ മതിയെന്ന് റേഷൻ കമ്മിഷണർ ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നിർദേശം നൽകി. സെപ്‌തംബറിലെ വിതരണം തുടങ്ങുന്നതിനു മുന്നോടിയായി ഇ പോസിൽ ക്രമീകരണം നടത്താൻ വൈകുന്നതാണ് കാരണം.


+ There are no comments
Add yours