ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാർ.

Estimated read time 0 min read

ഗുരുവായൂരപ്പനെ ദർശിച്ച് അക്ഷയ് കുമാർ

ഗുരുവായൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാർ. മുണ്ടും കുർത്തയുമണിഞ്ഞാണ് താരം എത്തിയത്. ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ അക്ഷയ് കുമാർ ആചാരപരമായ വേഷങ്ങൾ ധരിച്ചാണ് ദർശനത്തിനായി ക്ഷേത്രത്തിലേക്ക് തിരിച്ചത്. ഹെലികോപ്റ്ററിൽ ശ്രീകൃഷ്ണാ കോളേജിലെ ഹെലിപാഡിൽ വന്നിറങ്ങിയ താരം ഗ്രൗണ്ടിൽ വ്യായാമം ചെയ്യുന്നവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മടിച്ചില്ല.

+ There are no comments

Add yours