ഘോഷയാത്ര ഗവർണർ ഫാഗ് ഓഫ് ചെയ്യും.

Estimated read time 0 min read

സർക്കാറിന്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായുള്ള ഘോഷയാത്ര ഗവർണർ ഫാഗ് ഓഫ് ചെയ്യും. സർക്കാറിൻ്റെ ക്ഷണം സ്വീകരിക്കാനാണ് രാജ്‌ഭവൻ തീരുമാനം. 9നാണ് തലസ്ഥാനത്ത് ഘോഷയാത്ര നടക്കുന്നത്. സർക്കാറുമായുള്ള പോരിനിടെ ഗവർണറെ ക്ഷണിക്കുമോ എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി ഫോണിലൂടെ ഗവർണറെ ക്ഷണിച്ചിരുന്നു. രണ്ടിന് മന്ത്രിമാർ നേരിട്ട് രാജ്ഭവനിലെത്തി ഔദ്യോഗികമായി ക്ഷണിക്കും. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ 2022ൽ ഓണാഘോഷ പരിപാടിയിലേക്ക് സർക്കാർ ക്ഷണിച്ചിരുന്നില്ല. ഇത്തവണ സ്വാതന്ത്ര്യ ദിനത്തിൽ രാജ്ഭവനിൽ ഒരുക്കിയ വിരുന്നിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നിരുന്നു.

+ There are no comments

Add yours