പാലക്കാട് മീനാക്ഷിപുരത്ത് ആദിവാസി ശിശു മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. പാർഥിപൻ – സംഗീത ദമ്പതികളുടെ നാലുമാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്.
ഇന്നലെയാണ് സംഭവം. പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തുന്നതിനുമുമ്പ് കുഞ്ഞു മരിച്ചു. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാം മാത്രമാണ്.
കുഞ്ഞ് പോഷകാഹാരക്കുറവു നേരിടുന്നിരുന്നതായി കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. രണ്ട് വർഷം മുൻപ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞ് സമാന രീതിയിൽ മരിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


+ There are no comments
Add yours