തിരുവനന്തപുരത്ത് ദാരുണ അപകടം; ഒരാൾ മരിച്ചു
തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. അപകടത്തിൽ ഒരു യുവതിയടക്കം 2 പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനം അമിത വേഗതയിലായിരുന്നു. റേസിംഗിനിടെയാണ് അപകടം ഉണ്ടായത് എന്ന സംശയം പൊലീസിനുണ്ട്.


+ There are no comments
Add yours