കോൺഗ്രസിലെ മുഖ്യമന്ത്രിത്തർക്കത്തിന് ആക്കംകൂട്ടി ഫ്ലക്‌സ് യുദ്ധവുമായി വി ഡി സതീശൻ, കെ സി വേണുഗോപാൽ പക്ഷങ്ങൾ. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്തോറും കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഫ്ലക്സ് യുദ്ധം തുറന്ന പോരിലേക്ക് നീങ്ങിയേക്കും.
അതിനിടെ തർക്കം രൂക്ഷമായിരിക്കെ കെ.മുരളീധരന് വേണ്ടിയും അണികൾ.
കണ്ണൂർ പഴയങ്ങാടിയിലാണ് മുരളീധരൻ അനുകൂലികൾ ബാനർ ഉയർത്തിയത്. ‘നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ’ എന്നാണ് ബാനറിലെ വാചകം. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ രാവിലെ കെ. മുരളീധരൻ രാവിലെ പരിഹാസ രൂപേണ ഒരു പരാമർശം നടത്തിയിരുന്നു. ‘മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതായിരിക്കും എന്നായിരുന്നു കെ.മുരളീധരന്റെ പരാമർശം’. അതിന് പിന്നാലെയാണ് കണ്ണൂരിൽ കെ.മുരളീധരനായി ഫ്ലെക്സ് ഉയർന്നിരിക്കുന്നത്.






+ There are no comments
Add yours